Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Family Members

ന​വ​വ​ധു​വി​ന്‍റെ ആ​ത്മ​ഹ​ത്യ; ഭ​ർ​ത്താ​വി​നും വീ​ട്ടു​കാ​ർ​ക്കു​മെ​തി​രേ കേ​സ്

ആ​​ല​​പ്പു​​ഴ: ഹ​​രി​​പ്പാ​​ട് വി​​വാ​​ഹം ക​​ഴി​​ഞ്ഞ് 39-ാം നാ​​ൾ യു​​വ​​തി കു​​ടും​​ബ​​വീ​​ട്ടി​​ൽ തൂ​​ങ്ങി​​മ​​രി​​ച്ച സം​​ഭ​​വ​​ത്തി​​ൽ ഭ​​ർ​​ത്താ​​വി​​നും വീ​​ട്ടു​​കാ​​ർ​​ക്കു​​മെ​​തി​​രേ പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു. തൃ​​ക്കു​​ന്ന​​പ്പു​​ഴ പാ​​നൂ​​ർ കൊ​​ല്ല​​ന്‍റെ​​ഴ​​ത്ത് വീ​​ട്ടി​​ൽ അ​​ബ്‌​​ദു​​ൾ നാ​​സ​​ർ - റ​​ഹ്മ​​ത്ത് ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​ൾ ഫാ​​ത്തി​​മ (നാ​​ദി​​യ - 19) യാ​​ണു മ​​രി​​ച്ച​​ത്.

ക​​ടു​​ത്ത ഗാ​​ർ​​ഹി​​ക-​​സ്ത്രീ​​ധ​​ന പീ​​ഡ​​ന​​ങ്ങ​​ളെ​​ത്തു​​ട​​ർ​​ന്നാ​​ണ് ഫാ​​ത്തി​​മ ആ​​ത്മ​​ഹ​​ത്യ ചെ​​യ്ത​​തെ​​ന്ന കു​​ടും​​ബ​​ത്തി​​ന്‍റെ പ​​രാ​​തി​​യി​​ൽ ഭ​​ർ​​ത്താ​​വ് പു​​ന്ന​​പ്ര വ​​ലി​​യ​​പ​​റ​​മ്പ് നൗ​​ഫ​​ൽ മ​​ൻ​​സി​​ലി​​ൽ മു​​ഹ​​മ്മ​​ദ് നൗ​​ഫ​​ൽ (28), ഇ​​യാ​​ളു​​ടെ അ​​മ്മ, സ​​ഹോ​​ദ​​രി എ​​ന്നി​​വ​​ർ​​ക്കെ​​തി​​രേ​​യാ​​ണ് തൃ​​ക്കു​​ന്ന​​പ്പു​​ഴ പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്ത് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ച​​ത്.

ക​​ഴി​​ഞ്ഞ വ്യാ​​ഴാ​​ഴ്ച രാ​​ത്രി 8.45 ഓ​​ടെ​​യാ​​ണ് പാ​​നൂ​​രി​​ലെ സ്വ​​ന്തം വീ​​ട്ടി​​ലെ കി​​ട​​പ്പു​​മു​​റി​​യി​​ൽ ഫാ​​ത്തി​​മ​​യെ മ​​രി​​ച്ച​​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്. യു​​വ​​തി ഗ​​ർ​​ഭി​​ണി​​യാ​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ ഏ​​പ്രി​​ൽ 19 നാ​​യി​​രു​​ന്നു ആ​​ല​​പ്പു​​ഴ​​യി​​ലെ സ്വ​​കാ​​ര്യ സ്ഥാ​​പ​​ന ജീ​​വ​​ന​​ക്കാ​​ര​​നാ​​യ മു​​ഹ​​മ്മ​​ദ് നൗ​​ഫ​​ലു​​മാ​​യി ഫാ​​ത്തി​​മ​​യു​​ടെ വി​​വാ​​ഹം ന​​ട​​ന്ന​​ത്.

വി​​വാ​​ഹ​​സ​​മ​​യ​​ത്ത് 11.5 ല​​ക്ഷം രൂ​​പ​​യു​​ടെ സ്വ​​ർ​​ണാ​​ഭ​​ര​​ണ​​ങ്ങ​​ൾ ന​​ൽ​​കി​​യി​​രു​​ന്നെ​​ങ്കി​​ലും സ്ത്രീ​​ധ​​നം കു​​റ​​ഞ്ഞു​​പോ​​യെ​​ന്ന് ആ​​രോ​​പി​​ച്ച് ഭ​​ർ​​ത്താ​​വും വീ​​ട്ടു​​കാ​​രും ഫാ​​ത്തി​​മ​​യെ നി​​ര​​ന്ത​​രം മാ​​ന​​സി​​ക​​മാ​​യി ഉ​​പ​​ദ്ര​​വി​​ച്ചി​​രു​​ന്ന​​താ​​യി പോ​​ലീ​​സി​​ൽ ന​​ൽ​​കി​​യ പ​​രാ​​തി​​യി​​ൽ പ​​റ​​യു​​ന്നു.

ഫാ​​ത്തി​​മ​​യ്ക്ക് ത​​ല​​മു​​ടി കു​​റ​​വാ​​യ​​തി​​ന്‍റെ പേ​​രി​​ൽ നി​​ര​​ന്ത​​രം അ​​ധി​​ക്ഷേ​​പി​​ക്കു​​ക​​യും യാ​​ത്രാ​​വേ​​ള​​ക​​ളി​​ൽ​​പ്പോ​​ലും മ​​റ്റു​​ള്ള​​വ​​രു​​ടെ മു​​ന്നി​​ൽ വ​​ച്ച് പ​​ര​​സ്യ​​മാ​​യി ശ​​കാ​​രി​​ച്ച് മാ​​ന​​സി​​ക​​മാ​​യി ത​​ള​​ർ​​ത്തു​​ക​​യും ചെ​​യ്തി​​രു​​ന്നു​​വ​​ത്രേ. സ്വ​​ന്ത​​മാ​​യി ബി​​സി​​ന​​സ് സ്ഥാ​​പ​​ന​​മു​​ണ്ടെ​​ന്ന് തെ​​റ്റി​​ദ്ധ​​രി​​പ്പി​​ച്ചാ​​ണ് നൗ​​ഫ​​ൽ വി​​വാ​​ഹം ക​​ഴി​​ച്ച​​തെ​​ന്നും കു​​ടും​​ബം ആ​​രോ​​പി​​ക്കു​​ന്നു.

ഇ​​തി​​നു​​പു​​റ​​മെ, നൗ​​ഫ​​ലി​​ന് മ​​റ്റൊ​​രു യു​​വ​​തി​​യു​​മാ​​യി അ​​ടു​​പ്പ​​മു​​ള്ള​​താ​​യി ഫാ​​ത്തി​​മ അ​​റി​​ഞ്ഞി​​രു​​ന്നു. ഇ​​തേ​​ച്ചൊ​​ല്ലി​​യു​​ണ്ടാ​​യ ത​​ർ​​ക്ക​​ത്തെ​​ത്തു​​ട​​ർ​​ന്ന് ഒ​​രി​​ക്ക​​ൽ പു​​ല​​ർ​​ച്ചെ ര​​ണ്ടി​​നു ഫാ​​ത്തി​​മ​​യെ നൗ​​ഫ​​ൽ വീ​​ടി​​നു പു​​റ​​ത്താ​​ക്കി നി​​ർ​​ത്തി​​യ​​താ​​യും പ​​രാ​​തി​​യി​​ലു​​ണ്ട്. മ​​ര​​ണം സം​​ഭ​​വി​​ച്ച വ്യാ​​ഴാ​​ഴ്ച ഉ​​ച്ച​​യ്ക്ക് നൗ​​ഫ​​ൽ പാ​​നൂ​​രി​​ലെ വീ​​ട്ടി​​ലെ​​ത്തി ഫാ​​ത്തി​​മ​​യു​​മാ​​യി വ​​ഴ​​ക്കു​​ണ്ടാ​​ക്കി​​യി​​രു​​ന്നു.

തു​​ട​​ർ​​ന്ന് ഇ​​യാ​​ൾ പോ​​യ​​തി​​നു​​ശേ​​ഷം ഫാ​​ത്തി​​മ ഫോ​​ണി​​ൽ ബ​​ന്ധ​​പ്പെ​​ടാ​​ൻ ശ്ര​​മി​​ച്ചെ​​ങ്കി​​ലും നൗ​​ഫ​​ൽ കോ​​ളു​​ക​​ൾ നി​​ര​​സി​​ച്ചു. രാ​​ത്രി​​യാ​​യി​​ട്ടും ഫാ​​ത്തി​​മ​​യെ മു​​റി​​ക്കു പു​​റ​​ത്തേ​​ക്ക് കാ​​ണാ​​ത്ത​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ബ​​ന്ധു​​ക്ക​​ൾ വി​​ളി​​ച്ചു നോ​​ക്കി​​യെ​​ങ്കി​​ലും മ​​റു​​പ​​ടി​​യു​​ണ്ടാ​​യി​​ല്ല. തു​​ട​​ർ​​ന്ന് വാ​​തി​​ൽ പൊ​​ളി​​ച്ചു നോ​​ക്കി​​യ​​പ്പോ​​ഴാ​​ണ് ജീ​​വ​​നൊ​​ടു​​ക്കി​​യ നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്. മൃ​​ത​​ദേ​​ഹം ക​​ബ​​റ​​ട​​ക്കി.

Kerala

കു​ടും​ബാം​ഗ​ങ്ങ​ളെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച് കാ​ട്ടി​ലൊ​ളി​ച്ച യു​വാ​വ് പു​റ​ത്ത് ചാടിയത് ക​ട​ന്ന​ൽ കു​ത്തേ​റ്റ്

പ​ത്ത​നം​തി​ട്ട: വീ​ട്ടി​ലു​ള്ള മൂ​ന്നു​പേ​രെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ശേ​ഷം കാ​ട്ടി​ൽ ഒ​ളി​ച്ച യു​വാ​വി​നെ പു​റ​ത്ത് ചാ​ടി​ച്ച​ത് ക​ട​ന്ന​ലു​ക​ൾ. ഇ​ല​വും​തി​ട്ട ച​ന്ദ​ന​ക്കു​ന്ന് കു​ന്ന​മ്പ​ള്ളി​യി​ൽ മ​നോ​ജ് (46) ആ​ണ് കു​ടും​ബാം​ഗ​ങ്ങ​ളെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച് കാ​ടു​ക​യ​റി​യ​ത്. തു​ട​ർ​ന്ന് ക​ട​ന്ന​ലി​ന്‍റെ കു​ത്തേ​റ്റ് ഇ​യാ​ൾ പു​റ​ത്തി​റ​ങ്ങു​ക​യാ​യി​രു​ന്നു.

കു​ടും​ബ​ക​ല​ഹ​ത്തെ തു​ട​ർ​ന്ന് ഭാ​ര്യ, മ​ക​ൻ, ഭാ​ര്യാ​മാ​താ​വ് എ​ന്നി​വ​രെ​യാ​ണ് പ്ര​തി വെ​ട്ടി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി 11.30നാ​യി​രു​ന്നു സം​ഭ​വം. സ​മീ​പ​ത്തെ നാ​മ​ക്കു​ഴി മ​ല​യി​ലെ കാ​ട്ടി​ൽ ഒ​ളി​ച്ചി​രു​ന്ന ഇ​യാ​ൾ​ക്ക് ക​ട​ന്ന​ൽ കു​ത്തേ​റ്റ​തോ​ടെ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സ​ഹാ​യ​ത്തി​നാ​യി മ​ല​യി​റ​ങ്ങു​ക​യാ​യി​രു​ന്നു.

സാ​ര​മാ​യി പ​രി​ക്കേ​റ്റ മ​നോ​ജി​നെ പോ​ലീ​സ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. വെ​ട്ടേ​റ്റ ഭാ​ര്യ​യും മ​ക​നും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Latest News

Corehub Up